Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Colorful Launch

America

ഫി​ലാ​ഡ​ൽ​ഫി​യ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ കുട്ടി​ക​ളു​ടെ വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തിന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം

ഫി​ലാ​ഡ​ൽ​ഫി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ ​ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം കുഞ്ഞു​ങ്ങ​ളു​ടെ’ വി​ശ്വാ​സ​പ​രി​ശീ​ല​ന​ ക്ലാ​സു​ക​ൾക്ക് സെ​പ്റ്റം​ബ​ർ 13 ഞാ​യ​റാ​ഴ്ച്ച തു​ട​ക്ക​മാ​യി. 2026-2027 അ​ധ്യ​ന​വ​ർ​ഷ​ ക്ലാ​സു​ക​ൾ ദി​വ്യ​ബ​ലിയ്ക്കുശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ തി​രി​തെ​ളി​ച്ച് ഉ​ൽ​ഘാ​ട​നം ചെ​യ്തു.

ദി​വ്യ​ബ​ലി​മ​ധ്യേ 225 ൽ ​പ​രം മ​ത​ബോ​ധ​ന​വി​ദ്യാ​ർ​ഥി​ക​ളെ​യും, അ​ഞ്ചു സി. ​എം. സി. ​സി​സ്റ്റേ​ഴ്സ് ഉ​ൾ​പ്പെ​ടെ 45 അ​ധ്യാ​പ​ക​രെ​യും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ സ്വാ​ഗ​തം ചെ​യ്തു. അ​ധ്യാ​പ​ക​ർക്കും, വി​ദ്യാ​ർ​ഥി​ക​ൾക്കും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ച്ച് പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം മം​ഗ​ള​ക​ര​മാ​കാ​ൻ ആ​ശം​സ​ക​ൾ നേ​ർന്നു.

പ്രീ​കെ മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കുട്ടി​ക​ൾ​ക്ക് എ​ല്ലാ ഞാ​യ​റാ​ഴ്ച്ച​ക​ളി​ലും രാ​വി​ലെ 10 മ​ണി​ക്ക് ഇം​ഗ്ലീ​ഷി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന ദി​വ്യ​ബ​ലിക്കുശേ​ഷം ഒരു ​മ​ണി​ക്കൂ​ർ വി​ശ്വാ​സ​പ​രി​ശീ​ല​നം ന​ൽ​കി​വന്നു. കുട്ടി​ക​ളി​ൽ ചെറുപ്രാ​യ​ത്തി​ൽ​ത​ന്നെ ക്രൈ​സ്ത​വ​വി​ശ്വാ​സ​വും, ബൈ​ബി​ൾ അ​ധി​ഷ്ഠി​ത​മാ​യ സ​ഭാ​പ​ഠ​ന​ങ്ങ​ളും, കൂ​ദാ​ശാ​ധി​ഷ്ഠി​ത​ജീ​വി​ത​വും, മാനുഷി​ക​മൂ​ല്യ​ങ്ങ​ളും, പ്ര​കൃ​തി​സ്നേ​ഹ​വും, സ​ഹ​ജീ​വി​യോ​ടു​ള്ള കരുണ​യും വി​ശ്വാ​സ​പ​രി​ശീ​ല​ന​ക്ലാ​സു​ക​ളി​ലൂ​ടെ​യും വി​ശു​ദ്ധരുടെ ​തിരു നാ​ളു​ക​ൾ പോ​ലെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ​യും ന​ൽ​കേ​ണ്ട​ത് ഭാ​വി​യി​ൽ ന​ല്ല പൗ​രമാ​രാ​കാ​ൻ അ​വ​രെ സ​ഹാ​യിക്കും.

സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ലീ​നാ ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ജോ​സ് മാ​ളേ​യ്ക്ക​ൽ, മു​ൻ പ്രി​ൻ​സി​പ്പാ​ൾ ജേ​ക്ക​ബ് ചാ​ക്കോ, കൈ​ക്കാ​രന്മാ​രാ​യ സി​ബി​ച്ച​ൻ ചെ​ന്പ്ളാ​യി​ൽ,കുരുവി​ള ജ​യിം​സ്, ജി​തി​ൻ ക ​മ​ത്തി, റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, ജോ​ബി കൊ​ച്ചു​മു​ട്ടം, സ്കൂ​ൾ ര​ജി​സ്ട്രാ​ർ ടോം ​പാ​റ്റാ​നി​യി​ൽ, മ​താ​ധ്യാ​പ​ക​ർ എ​ന്നി​വരും ഇ​ട​വ​ക​കൂ​ട്ടാ​യ്മ​ക്കൊ​പ്പം ല​ളി​ത​മാ​യ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഒരു ​മു​ത​ൽ പ​ന്ത്ര​ണ്ടു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ അ​വ​ത​ര​ണ​ശൈ​ലി​യി​ലും, പ്ര​തി​പാ​ദ​ന​രീ​തി​യി​ലും, ഭാ​ഷാ​ശൈ​ലി​യി​ലും അ​മേ​രി​ക്ക​ൻ നി​ല​വാ​ര​ത്തി​ലേക്ക് ന​വീ​ക​രി​ച്ച പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​വും പ​ഠി​പ്പിക്കുന്ന​ത്. വി​ശാ​സ​പ​രി​ശീ​ല​നം എ​ന്ന​ത് ദൈ​വ​വു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ ഒരു ​ബ​ന്ധ​ത്തി​ലേ​ക്ക് കുട്ടി​ക​ളെ ന​യി​ക്ക​ലാ​ണ്.

രൂ​പ​ത​യു​ടെ വി​ശാ​സ​പ​രി​ശീ​ല​ന ശു​ശ്രൂ​ഷ​യി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള അ​ധ്യാപകരും, അ​ന​ധ്യാ​പ​കരും സ​ഭ​യു​ടെ വ​ലി​യൊ സ​ന്പത്താ​ണ്. ത​ങ്ങ​ളു​ടെ സ​മ​യ​വും, ക​ഴി​വു​ക​ളും പ്ര​തി​ഫ​ലേ​ച്ഛ​കൂ​ടാ​തെ ദൈ​വ​വേ​ല​ക്കാ​യി സ​മ​ർ​പ്പിç​ന്ന അ​വ​ർ ക്രി​സ്തു​വി​ന്‍റെ സാ​ക്ഷി​ക​ളാ​ണ്. സ്വ​ന്തം ജീ​വി​ത​മാ​തൃ​ക​കൊ​ണ്ട് കുട്ടി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​ക​ളാണെന്ന ഈ ​ദൈ​വ​വി​ളി​യെ സ​ഭ ന​ന്ദി​യോ​ടെ സ്മ​രിക്കും.

 

Latest News

Corehub Up